Posts

ഒരു ഒറ്റയാൻ ഹംപി യാത്ര

Image
മലയാളി എന്ന നിലയ്ക് Anandam കണ്ടതിൽ പിന്നെ ഹംപി എന്നെ കൊതിപ്പിച്ചു കൊണ്ടേ ഇരുന്നു. റൂം matesനേം ചേട്ടനേം ഒക്കെ വെച്ച് ഒരു ബൈക്ക് ട്രിപ്പ് പ്ലാൻ ചെയ്തെങ്കിലും അത് ചീറ്റി എന്ന് പ്രേത്യേകം പറയേണ്ടതില്ലലോ...! അപ്പൊ പിന്നെ ഇനി എന്ന് ഹംപി എന്ന് ഓർത്തു കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം ഓഫീസിൽ ലാപ്ടോപ്പിനു മുൻപിൽ ഇരിക്കുമ്പോഴാണ് എന്തുകൊണ്ട് ഇന്ന് ആയിക്കൂടാ എന്ന ഒരു ചിന്ത മനസ്സിൽ മിന്നിയത്! അപ്പൊ തന്നെ ഒരു കൂട്ടുകാരനെ വിളിച്ചു പോയാലോ എന്ന് ചോദിച്ചു... അവനു ചേച്ചിയുടെ കല്യാണത്തിന് ഡ്രസ്സ് എടുക്കാനുള്ളതിനാൽ പറ്റില്ല എന്നായി. ഒറ്റക്കെങ്കിൽ ഒറ്റയ്ക്. എന്ത് വന്നാലും ഇന്ന് ഹംപിക് പോയിരിക്കും എന്ന് ഉറപ്പിച്ചു. ഏട്ടന്റെ ബൈക്ക് അവന്റെ ഒരു കൂട്ടുകാരന് വൈഫും ആയിട് മൈസൂരിൽ പോവാനുള്ളതിനാൽ ബൈക്ക് ട്രിപ്പ് എന്നുള്ള ഓപ്ഷൻ ഇല്ല. നേരെ redbus.com ഇൽ രാത്രിയിൽ ഉള്ള ബസ് സെർച്ച് ചെയ്ത നോക്കി. കിട്ടി 660 രൂപയ്ക്കു രാത്രി 11:00 നുള്ള ഗ്രീൻ ലൈൻ ട്രാവെൽസ് എസി സീറ്റർ ബസ്. (മടിവാളയിൽ നിന്ന് 08:45pm പിക്കപ്പ്) കൂപ്പൺ കോഡും freecharge wallet വഴി പേയ്മെന്റ് ഉം ചെയ്തത് കൊണ്ട് മൊത്തം 552 രൂപയിൽ ഒതുങ്ങി. ബാംഗ്