ഒരു ഒറ്റയാൻ ഹംപി യാത്ര

മലയാളി എന്ന നിലയ്ക് Anandam കണ്ടതിൽ പിന്നെ ഹംപി എന്നെ കൊതിപ്പിച്ചു കൊണ്ടേ ഇരുന്നു.
റൂം matesനേം ചേട്ടനേം ഒക്കെ വെച്ച് ഒരു ബൈക്ക് ട്രിപ്പ് പ്ലാൻ ചെയ്തെങ്കിലും അത് ചീറ്റി എന്ന് പ്രേത്യേകം പറയേണ്ടതില്ലലോ...!

അപ്പൊ പിന്നെ ഇനി എന്ന് ഹംപി എന്ന് ഓർത്തു കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം ഓഫീസിൽ ലാപ്ടോപ്പിനു മുൻപിൽ ഇരിക്കുമ്പോഴാണ് എന്തുകൊണ്ട് ഇന്ന് ആയിക്കൂടാ എന്ന ഒരു ചിന്ത മനസ്സിൽ മിന്നിയത്! അപ്പൊ തന്നെ ഒരു കൂട്ടുകാരനെ വിളിച്ചു പോയാലോ എന്ന് ചോദിച്ചു... അവനു ചേച്ചിയുടെ കല്യാണത്തിന് ഡ്രസ്സ് എടുക്കാനുള്ളതിനാൽ പറ്റില്ല എന്നായി. ഒറ്റക്കെങ്കിൽ ഒറ്റയ്ക്. എന്ത് വന്നാലും ഇന്ന് ഹംപിക് പോയിരിക്കും എന്ന് ഉറപ്പിച്ചു.

ഏട്ടന്റെ ബൈക്ക് അവന്റെ ഒരു കൂട്ടുകാരന് വൈഫും ആയിട് മൈസൂരിൽ പോവാനുള്ളതിനാൽ ബൈക്ക് ട്രിപ്പ് എന്നുള്ള ഓപ്ഷൻ ഇല്ല. നേരെ redbus.com ഇൽ രാത്രിയിൽ ഉള്ള ബസ് സെർച്ച് ചെയ്ത നോക്കി. കിട്ടി 660 രൂപയ്ക്കു രാത്രി 11:00 നുള്ള ഗ്രീൻ ലൈൻ ട്രാവെൽസ് എസി സീറ്റർ ബസ്. (മടിവാളയിൽ നിന്ന് 08:45pm പിക്കപ്പ്) കൂപ്പൺ കോഡും freecharge wallet വഴി പേയ്മെന്റ് ഉം ചെയ്തത് കൊണ്ട് മൊത്തം 552 രൂപയിൽ ഒതുങ്ങി.
ബാംഗ്ലൂർ ഇലക്ട്രോണിക് സിറ്റിയിൽ ആണ് ഞാൻ ജോലി ചെയ്യുന്നത്. ടിക്കറ്റ് ബുക്ക് ചെയുമ്പോഴേക്കും സമയം വൈകീട് 6:24 ആയി. പൗലോ കോഇഹ്‌ലോയുടെ 'ദി അൽക്കമിസ്റ്റിൽ' പറയുന്നത് പോലെ "When you want something, all the universe conspires in helping you to achieve it" ഇത് പോലെ ഒന്നും ആയിരുന്നില്ല എന്റെ അവസ്ഥ. ഒരിക്കലും കാര്യമായിട്ട് ബുദ്ധിമുട്ടിക്കാത്ത മാനേജർ അപ്പൊ വന്നു അര്ജണ്ട് ആയിട് പുള്ളിക് ഒരു വർക്ക് കമ്പ്ലീറ്റ് ചെയ്ത കൊടുക്കാൻ പറഞ്ഞു. കൂടാതെ Monday രാവിലെ സബ്മിട് ചെയ്യാൻ വേറെ ഒരു പൊല്ലാപ്പും കൂടെ! അങ്ങനെ പെട്ടെന്ന് തന്നെ പുള്ളിടെ വർക്ക് ഒക്കെ കംപ്ലീറ്റ് ചെയ്ത് റൂമിലേക് ഇറങ്ങുമ്പോഴേക്കും സമയം 7 ആയി.. വെള്ളിയാഴ്ച കൂടി ആയതിനാൽ ഇലക്ട്രോണിക് സിറ്റിയിൽ നിന്ന് മടിവാള എത്താൻ ബസിൽ മിനിമം 1 മണിക്കൂർ ആവും.

റൂമിൽ എത്തി ബാഗും പാക് ചെയ്ത ഇറങ്ങുമ്പോഴേക്ക് നമ്മുടെ റൂം ഓണർ വാടകയ്ക്കു കയ്യും നീട്ടി നിക്കുന്നു! മോഡിജിയുടെ demonetization കാരണം പൈസ ഇല്ല അണ്ണാ അക്കൗണ്ട് നമ്പർ തന്നാൽ ട്രാൻസ്ഫർ ചെയ്ത തരാം എന്നും പറഞ്ഞു നിർത്തിയിരിക്കുകയായിരുന്നു പുള്ളിയെ! പുള്ളിക് നാളെ ownerku പൈസ കൊടുക്കണം അതുകൊണ്ടു ഇപ്പൊ തന്നെ പൈസ ട്രാൻസ്ഫർ ചെയ്തു കൊടുക്കാൻ പറഞ്ഞു. അങ്ങനെ മൂപ്പരുടെ വാടകയും കൊടുത്തു മൂപ്പരുടെ പവർ ബാങ്കും വാങ്ങി മടിവാള ലക്‌ഷ്യം വച് ഇറങ്ങി അപ്പോഴേക്കും സമയം 7:30 ആയി. ഫ്ലൈ ഓവർ വഴി പോവാൻ സമയ പരിമിതി നിർബന്ധിച്ചത് കാരണം ഫ്ലൈ ഓവർ ബസ് വെയിറ്റ് ചെയ്ത ടോളിന്‌ അടുത്ത് നിന്നു. അപ്പോഴേക്ക് ഭാഗ്യത്തിന് ഒരു റിട്ടേൺ ടാക്സി കിട്ടി മടിവാള വരെ. പുള്ളിയേം വിശ്വസിച് അങ്ങനെ ഫ്ലൈ ഓവർഇന് മുകളിൽ കൂടെ ഉള്ള ആ യാത്രയ്ക്കു ഒരു പ്രേത്യേകം രസം അനുഭവപെട്ടു. നല്ല തണുപ്പും. ആദ്യത്തെ സോളോ ട്രിപ്പ് ആയതിന്റെ ഒരു സുഖം വേറെയും!☺
പക്ഷെ മേല്പറഞ്ഞ സുഗത്തിന് ഒന്നും അതികം ആയുസ് ഉണ്ടായിരുന്നില്ല. Silkboard എത്താനായപ്പോഴേക്കും മുടിഞ്ഞ ബ്ലോക്ക്. മടിവാള എത്തിക്കാം എന്ന് പറഞ്ഞ ഡ്രൈവർ അണ്ണനും പറ്റിച്ചു. അങ്ങനെ സിൽക്ക് ബോര്ഡില് പുള്ളി ഇറക്കി വിട്ടു. പുള്ളിക് കൂലി 20 രൂപ. സാദാരണ ഫ്ലൈ ഓവർ ബസിന് കൂലി 25!
കാറിൽ നിന്ന് ഇറങ്ങി നേരെ മടിവാള വെച്ച് പിടിച്ചു നടന്നു. ഓട്ടോ പിടിച്ചു പോയാലും നടന്നു എത്തുന്നതിന് മുൻപ് എത്തില്ല എന്ന വിശ്വാസം എനിക്ക് കൂട്ടായി എന്റെ കൂടെ നടന്നു!!
സമയം 8:30-8:40. ഗ്രീൻ ലൈൻ ട്രാവെൽസ് മടിവാള ഓഫീസിൽ കയറി പിക്കപ്പ് ബസിന്റെ സമയം തിരക്കി. ബസ് എത്താൻ 9 ഒക്കെ ആവും എന്ന് പറഞ്ഞു. നേരെ ഊട്ടുപുര യിൽ നിന്ന് ഫുഡും അടിച്ചു തിരിച്ചു ഗ്രീൻ ലൈൻ ഓഫീസിൽ ഫോണും പവർ ബാങ്കും ചാർജ് ചെയ്യാൻ വെച്ചു പിക്കപ്പ് ബസ് വെയിറ്റ് ചെയ്ത് ഇരുന്നു. പെട്ടെന്നുള്ള പ്ലാൻ ആയതിനാൽ ഫോൺ ചാർജ് ഹെയ്തിരുന്നില്ല. അപ്പൊ തന്നെ അവിടെ ഹംപി യിലേക്ക് ഒരു 6-7 പേര് ഉണ്ടായിരുന്നു.
9:30 ഒക്കെ ആയപ്പോഴേക്കും പിക്കപ്പ് ബസ് എത്തി. വഴിയിൽ വേറെ കുറെ പിക്കപ്പ് ഒക്കെ കഴിഞ്ഞു മജിസ്റ്റിക് എത്തിയപ്പോഴേക്കും സമയം 10:45-11:00 ആയിക്കാണും. Ac സീറ്റർ ബസ് എന്നൊക്കെ ബുക്കിംഗ് ടൈമിൽ കണ്ടപ്പോ അത്യാവശ്യം നല്ല ഒരു ബസ് ആവും എന്നായിരുന്നു പ്രതീക്ഷ.
മാനേജർ തിങ്കളാഴ്ച രാവിലെ സബ്മിട് ചെയ്യാനായിട്ട് ഒരു വർക്ക് തന്നത് കൊണ്ട് വൺ ഡേ ട്രിപ്പ് ആയിരുന്നു എന്റെ പ്ലാൻ. ഹംപിയെ പറ്റി മുൻപ് സെർച്ച് ചെയ്തപ്പോഴൊക്കെ കാണാനുള്ള സ്ഥലങ്ങൾ ഇങ്ങനെ പരന്നു കിടക്കുന്നതായാണ് മനസിലാക്കാൻ കഴിഞ്ഞത്. അന്ന് ഡൌൺലോഡ് ചെയ്ത ഹംപി മേജർ അട്ടരക്ഷൻസ്  മാപ്പും ഫോണിൽ ഉണ്ടായിരുന്നു. അതൊഴിച്ചാൽ ഹംപിയെ കുറിച്ച് എനിക്ക് ഒരു പിടിയും ഇല്ലായിരുന്നു. ഇനി ഹംപി നിര്ബന്ധിക്കുകയാണെങ്കിൽ മാനേജരോട് പോയി പണി നോക്കാൻ പറയാനും റെഡി ആയിരുന്നു!
വൺ ഡേ ട്രിപ്പ് ആയതു കൊണ്ട് രാത്രി നന്നായി ഉറങ്ങാൻ കഴിഞ്ഞാലേ രാവിലെ ഉഷാറായിട് ഹംപി കറങ്ങാൻ കഴിയുള്ളൂ. അത് ഓർത്താണ് ac ബസ് ആയിട്ടും ബുക് ചെയ്തത്. പക്ഷെ പിക്കപ്പ് ബസിൽ നിന്ന് മാറി ഹംപിയിലേക് പോവാനുള്ള ബസിൽ കായറിയപ്പോഴേക്കും ആ പ്രതീക്ഷ ഒക്കെ പോയി. ഒരു ഉടായിപ്പ് ബസ്. ഭാഗ്യത്തിന് എന്റെ സീറ്റിൽ പുഷ് ബാക് വർക്കിംഗ് ആയിരുന്നു.
സമയം 11:30.
ബസ് ഫുൾ അല്ലാത്തത് കൊണ്ടോ എന്തോ... സ്റ്റാർട്ട് ചെയ്ത് പോവാനായുള്ള ഒരുക്കപ്പാട് ഒന്നും ഡ്രൈവറുടെ ഭാഗത്തു നിന്ന് കണ്ടില്ല. പയ്യെ ബസിൽ നിന്ന് ഇറങ്ങി ഒരു കുപ്പി വെള്ളവും വാങ്ങിച്ചു തിരിച്ചു ബസിൽ വന്നു ഇരുന്നു. അപ്പോഴേക്കും ഡ്രൈവർ കയറി വണ്ടി സ്റ്റാർട്ട് ചെയ്തു. ഹോ... ഇനിയെങ്കിലും ഒന്ന് പോവുമല്ലോ എന്ന് ഓർത്തു ഇരിക്കുമ്പോഴേക്ക് ac ഓൺ ചെയ്തു. വൃത്തികെട്ട ഒരു നാറ്റം ആയിരുന്നു പിന്നെ. ചുറ്റും ഉള്ളത് ഇന്നും കാണില്ല എന്ന് നിവിൻ പോളി പണ്ട് പറഞ്ഞു വെച്ച അവസ്ഥ!. കൂടാതെ പലരുടെയും സീറ്റിന് മുകളിൽ ഉള്ള ac vent ഓട്ട ആയതു കൊണ്ട് അവർക്ക് മുടിഞ്ഞ തണുപ്പ് , ലേഡീസ് അവരുടെ ഷാൾ ഒക്കെ തിരുകി കയറ്റി തൽകാലം ആശ്വാസം അണഞ്ഞു.!
ആകെ മൊത്തം ബസിൽ കയറിയപ്പോ മുതൽ scene കോൺട്ര ആയിരുന്നു! എല്ലാം മറ്റുള്ളവർക്കു മാത്രം ആണല്ലോ എന്നത് കൊണ്ട് ഏതൊരു ശരാശരി മനുഷ്യനേയും പോലെ ഞാനും അന്ന് ഉള്ളിൽ ആശ്വസിച്ചു കൃതർത്താനായി!☺

"വഴി തിളങ്ങുന്നേ
മനം ഒരുങ്ങുന്നുണ്ടെ
കൺ തുറക്കുന്നേ
ഇനി ആനന്ദമേ....."
രാത്രി മയക്കം ഒക്കെ കഴിഞ്ഞു കണ്ണ് തുറന്നപ്പോൾ ആണ് ആനന്ദത്തിലെ 'ദൂരെയോ' എന്ന് തുടങ്ങുന്ന ഗാനത്തിലെ ഈ വരികളിലെ സൗന്ദര്യം എനിക്ക് കാണാൻ പറ്റിയത്!
ബസ്സിൽ സൈഡ് സീറ്റിൽ ആയതു കൊണ്ട് പുറത്തെ കാഴ്ചകൾ നന്നായിട്ട് ആസ്വദിക്കാൻ പറ്റി.
സൂര്യന്റെ ആദ്യ രശ്മികൾ പുലർ മഞ്ഞിനിടയിലുടെ പാറക്കല്ലുകളിലേക്കു പതിക്കുന്ന...
സംഭവം മനസ്സിലായല്ലോ അല്ലെ!! സാഹിത്യം നമ്മക്ക് പറഞ്ഞ പരിപാടി അല്ല...!!!. ഈ പറഞ്ഞ സംഭവം ആദ്യമായിട്ടൊന്നുമല്ല കാണുന്നതെങ്കിലും അന്ന് കണ്ടപ്പോൾ ഒരു പ്രേത്യേക ഫീൽ ഉണ്ടായിരുന്നു. കൂടുതലും ലോറികൾ ആണ് റോഡിൽ ഉണ്ടായിരുന്നത്. ചില ആളുകൾ കൂട്ടം കൂടി ഇരുന്നു തീയിട്ട് ചൂട് പിടിപ്പിക്കുന്നതും ഇടയ്ക്കിടെ കാണാമായിരുന്നു. പോകുന്ന വഴിയിൽ ഒരു 500-800m ടണൽ വഴി ഉള്ള യാത്രയും ഇതുവരെ എക്സ്പീരിയൻസ് ചെയ്യാത്തവർക്ക് എനിക്ക് തോന്നിയ പോലെ ഒരു പുതിയ അനുഭവം ആവും എന്ന് വിശ്വസിക്കുന്നു!
ബസ് ബുക്ക് ചെയ്തപ്പോൾ ഡെസ്റ്റിനാഷൻ ഹംപി എന്നാണ് കാണിച്ചിരുന്നതെങ്കിലും Hospete എത്തിയപ്പോൾ തന്നെ ലാസ്റ് സ്റ്റോപ്പ് ആണെന്ന് പറഞ്ഞു. ഹോസ്‌പെട് ബസ് സ്റ്റാൻഡിന് മുൻപിൽ ആണ് ബസ് നിറുത്തിയത്. ബസ് ഇറങ്ങുമ്പോൾ തന്നെ നമ്മളേയും കാത്തു ഓട്ടോ അണ്ണന്മാർ ഡോറിന് അടുത്ത് തന്നെ കൂട്ടം കൂടി നിപ്പുണ്ട്.
സമയം രാവിലെ 07:05
ബസ് ഇറങ്ങി നടക്കാൻ തുടങ്ങിയപ്പോ മുതൽ എന്റെ പിന്നാലെയും കൂടി ഒരു അണ്ണൻ. 200ഇൽ ആണ് മൂപ്പര് പിടിച്ചത്. അവസാനം അത് 150ഇലേക്കു ഇറങ്ങി. ഇറക്കി✌. ഡീൽ പറഞ്ഞു ഹോസ്‌പെട് നിന്നും ഹംപിയിലേക്കുള്ള ഓട്ടോ സവാരി തുടങ്ങി.
(NB:ഹോസ്‌പെട് ബസ് സ്റ്റാൻഡിൽ നിന്നും ഹംപിയിലേക്കു നിരന്തരം ബസ്  സർവീസ് ഉണ്ടെന്നു ഹംപിയിൽ എത്തിയതിൽ പിന്നെ ആണ് മനസ്സിലായത്. ഇനി ഹംപിയിലേക്കു പോവാൻ ഒരുങ്ങുന്നവർക് 150 രൂപ കളയേണ്ട കാര്യം ഇല്ല. ബസ് ചാർജ് വെറും 13 രൂപ ആണ്. കളഞ്ഞേ തീരൂ എന്ന് നിർബന്ധം ഉള്ളവർക്ക് ആവാം കേട്ടോ!. ഹോസ്‌പെട്-ഹംപി ദൂരം ഓട്ടോ അണ്ണൻ പറഞ്ഞത് വെച്ച് 12 km ആണ്.)
ഓട്ടോ സവാരിക്കിടയിൽ എന്റെ മുറി ഹിന്ദി വെച്ച് ഹംപിയിലെ പ്രധാന attractions ഓട്ടോ അണ്ണനോട് ചോദിച്ചു മനസിലാക്കി. കൂട്ടത്തിൽ നവംബർ മാസത്തിൽ നടക്കുന്ന പ്രധാന ഉത്സവത്തെ പറ്റി ചോദിക്കാൻ ശ്രെമിച്ചെങ്കിലും അണ്ണന് മനസിലായില്ല. ശരി എന്നാലെപ്പോഴാണ് ഹംപിയിൽ വരേണ്ട ബെസ്റ് ടൈം എന്ന് ചോദിച്ചപ്പോഴും പുള്ളി എന്നെ തോൽപ്പിച്ച് കളഞ്ഞു. ജനുവരി ടു മാർച്ച് എന്നാണ് പുള്ളി പറഞ്ഞത്. (NB:എന്റെ അനുഭവം വെച്ച് തണുപ്പ് സമയം ആവും ഹംപി സന്ദർശിക്കാൻ യോജിച്ചത് എന്ന് തോന്നുന്നു.) എന്റെ ചോദ്യങ്ങൾ കൂടി വന്നപ്പോൾ "ഹിന്ദി ബസ്സ്‌ തോടാ തോടാ ആത്താ ഹേ ഭയ്യാ" എന്നും പറഞ്ഞു പുള്ളി എന്റെ ഹിന്ദിക്ക് മുൻപിൽ കീഴടങ്ങി.
സമയം 07:40.
ഓട്ടോ അണ്ണന്റെ കൂടെ കുറച്ചു ദൂരം ഉള്ള യാത്ര വളരെ രസകരമായിരുന്നു. ആ യാത്ര അങ്ങനെ അവസാനിച്ചത് പമ്പ നദിയുടെ കരയിൽ ആണ്. (പമ്പ എന്നാണോ തുങ്കഭദ്ര എന്നാണോ ആ നദിയെ അവിടെ വിളിക്കുന്നതെന്നു ചെറിയ ഒരു കൺഫ്യൂഷൻ ഉണ്ട്. തെറ്റാണെങ്കിൽ അറിയുന്നവർ തിരുത്തിത്തരണം എന്ന് അഭ്യർത്ഥിക്കുന്നു.)
ഓട്ടോ ഇറങ്ങി ഞാൻ കണ്ട കാഴ്ച എങ്ങനെ വിവരിക്കണം എന്ന് എനിക്ക് അറിയില്ല.
മുൻപിലുള്ള റോഡിനു ഇരുവശത്തും വഴിയോര കച്ചവടക്കാർ അവരുടെ ഒരു ദിവസം ആരംഭിക്കുന്നതിന്റെ തിരക്കിൽ... വഴിയിൽ എന്നെ പോലെ ഉള്ള കുറെ സഞ്ചാരികൾ എത്തിത്തുടങ്ങുന്നു.... ഇടത്തുവശത്തു നദിയിലേക്കുള്ള പടവുകൾ... ആ പടവിൽ നിന്ന് നദിയിലേക്ക് ഒരു വൈഡ് ഫ്രെയിം വെച്ചാൽ നദിയിൽ ആർത്തുല്ലസിക്കുന്ന വിനോദയാത്രയ്ക്കു വന്ന കുട്ടികളെയും, നദിയിൽ കുളിക്കുന്ന കുറച്ചു ആളുകളെയും, പടവിറങ്ങിപ്പോകുന്ന സഞ്ചാരികളെയും (foreigners ഉൾപ്പെടെ), ഇത്തിരി ദൂരെ കല്മണ്ഡപതിനു മുകളിൽ ഇരുന്നു യോഗചെയ്യുന്ന ഒരു സ്ത്രീയെയും, ചുറ്റിനും ഫ്രെയിമിന്റെ ഭംഗികൂട്ടാൻ ഹംപിയിൽ എവിടെയും കാണുന്ന പാറക്കൂട്ടങ്ങളും പച്ചപ്പിനു നീളൻ പുല്ലുകളും, ഇതിനൊക്കെ ജീവൻ നല്കാൻ എന്നോണം പമ്പാ നദിയും!!!!! മനസ്സിൽ picturise ചെയ്യുമ്പോൾ ഉദയ സൂര്യന്റെ ആ ലൈറ്റ് ഗോൾഡൻ കളർ ടോൺ കൊടുക്കാൻ മറക്കരുത്. 
നിങ്ങളുടെ ഉള്ളിൽ ഉള്ള ക്യാമറമേനോനും സംവിധായകനും ആർട് ഡയറക്ടർഉം ഒക്കെ ഉറങ്ങി എങ്കിൽ നമുക്ക് ബാക്കി  നോക്കാം. ബരീൻ.!!
പടവുകൾ ഇറങ്ങി താഴേക്കു ചെന്ന് ഫോണിൽ കുറച്ചു ഫോട്ടോസ് എടുത്തു. പിന്നെ കുറച്ചു നേരം അവിടെ ഉണ്ടായിരുന്ന നീളം കൂടിയ ഒരു പാറക്കല്ലിനു മുകളിൽ കയറി നിന്ന് വെറുതെ കണ്ണുകൊണ്ട് എല്ലാ കാഴ്ചകളും മതിവരുവോളം കണ്ടു തീർത്തു. നമ്മുടെ ജൻറേഷൻ സെൽഫി ജൻറേഷൻ ആണെന്നും ഫോൺ ക്യാമറയും dslr'ഉം ഒക്കെ വന്നപ്പോൾ പ്രകൃതി ഭംഗി കണ്ണ് കൊണ്ട് ആസ്വദിക്കാൻ മറക്കുന്നു എന്ന് പലരും അഭിപ്രായം പറയുന്നത് ശ്രെദ്ധിച്ചിട്ടുണ്ട്. ഒരു പരിധി വരെ കാര്യമുണ്ടെന്നു എനിക്കും തോന്നാതില്ല. എന്തായാലും ഒറ്റക്കായത് കൊണ്ടും തിരക്കു കൂട്ടാൻ ആരും ഇല്ലാത്തതു കൊണ്ടും ആ പരാതി ഞാൻ എന്നാൽ ആവും വിധം മാറ്റി!
ഓട്ടോ അണ്ണനോട് കുളിക്കാനും ഒക്കെ കുറച്ചു നേരത്തേക്ക് ചെറിയ റേറ്റ്ഇൽ റൂം കിട്ടുമോ എന്ന് നേരത്തെ ചോദിച്ചിരുന്നപ്പോൾ "സാർ പമ്പയിൽ കുളിക്കു... പാപങ്ങൾ ഒക്കെ മാറും" എന്ന് മുൻപ്
പറഞ്ഞിരുന്നു. എന്നെ കണ്ടിട്ട്‌ പാപി എന്നു അണ്ണന് തോന്നി എങ്കിൽ ആ തെറ്റിദ്ധാരണ അങ്ങ് മാറ്റിക്കളഞ്ഞേക്കാം എന്ന് വിചാരിച്ചു കുളിക്കാനായി നദിയിലേക്ക് നീങ്ങി. അടുത്ത് എത്തി ചുറ്റും ഉള്ളവരുടെ കുളിയും പല്ലുതേപ്പും ഒക്കെ കണ്ടപ്പോൾ ഞാൻ അതിനു മാത്രം പാപങ്ങൾ ഒന്നും ചെയ്തിട്ടില്ലലോ എന്ന് എന്റെ മനസ്സ് ചെവിയിൽ മന്ത്രിക്കുന്നതായിട്ടു തോന്നി!!. ശെരിയാണല്ലോ. അപ്പൊ പിന്നെ വല്ല റൂമിൽ തന്നെ ആവാം കുളി എന്ന് തീരുമാനിച്ചു സമയവും വൈകിക്കണ്ട എന്ന് വിചാരിച്ചു വേഗം അവിടെ നിന്ന് നടന്നു. ആ നടപ്പിൽ തന്നെ ഒരു പയ്യൻ ഹംപി ഗൈഡ് പിടിപ്പിച്ചു (വിത്ത് മാപ്). വില 50 രൂപ.
ഇത്തിരി നേരം കറങ്ങി റൂം തപ്പി എങ്കിലും കിട്ടില്ല (കുളിച്ചു ഫ്രഷ് ആവാൻ മാത്രമായിട്ടു) എന്ന് മനസ്സിലായത് കാരണം മുൻപ് നോക്കിവെച്ച പബ്ലിക് ബാത്ത് ആൻഡ് ടോയ്ലറ്റ് കോംപ്ലക്സിൽ നിന്ന് പരിപാടി ഒക്കെ കഴിച്ചു ഇറങ്ങി. ചെലവ് വെറും 5 രൂപ. വില തുച്ഛം ഗുണം മെച്ചം! ഉള്ളത് പറയണമല്ലോ.. സാദാരണ പബ്ലിക് ടോയ്ലറ്റുകളെക്കാൾ ഒക്കെ വളരെ നല്ല നിലവാരം ഉണ്ടായിരുന്നു. (NB: റൂമുകൾ കൂടുതലും നേരത്തെ കണ്ട നദി കടന്നാൽ എത്തുന്ന സ്ഥലത്തു ആണെന്ന് തോന്നുന്നു. അവിടെ പൊതുവായി ഹിപ്പി ഐലൻഡ് എന്നും ആണ് അറിയപ്പെടുന്നത്).


സമയം 08:50.
അടുത്ത് തന്നെ കണ്ട പെട്ടിക്കടയിൽ നിന്നും പൂരി പറഞ്ഞു. പൂരിയുടെ അവസ്ഥ കണ്ടപ്പോൾ വേണ്ടായിരുന്നു എന്ന് തോന്നിയെങ്കിലും ആവേശത്തോടെ വിളമ്പിത്തന്ന ആ പയ്യനെ വേഷമിപ്പിക്കേണ്ട എന്ന് കരുതി മനസ്സില്ലാ മനസ്സോടെ ആണെങ്കിലും 3 പൂരി കഴിച്ചു. അല്ല തിരുകി കയറ്റി എന്ന് പറയുന്നതാവും കറക്റ്റ്! (നമ്മുടെ നാട്ടിൽ ഒക്കെ ഉള്ള നോർമൽ പൂരിയുടെ മൂന്നിൽ ഒന്നേ വരൂ ഈ പൂരി ☺). വിശപ്പ് മാറാത്തതു കൊണ്ട് നല്ല ഒരു ഹോട്ടലിലേക്ക് കണ്ണും നട്ട് നടപ്പു തുടർന്നു.
അപ്പോഴാണ് നമ്മുടെ 'Hanumantha Reddy' ചേട്ടൻ പാൽപുഞ്ചിരിയുമായി വന്നു പരിചയപ്പെടാൻ കൈ നീട്ടിയത്. പേര് Hanumantha റെഡ്‌ഡി എന്നാണെന്നും ഇവിടെ ഗൈഡ് ആണെന്നും ഇന്ന് പുള്ളി ഒരു ചെറിയ ഗ്രൂപ്പ് ടൂർ organize ചെയ്യുന്നുണ്ട് താത്പര്യമുണ്ടെങ്കിൽ ജോയിൻ ചെയ്യാം എന്നും പറഞ്ഞു. ഏതൊക്കെ സ്ഥലങ്ങൾ ആണ് പുള്ളി കാണിക്കുന്നത് എന്ന് ഞാൻ ചോദിച്ചു മനസ്സിലാക്കി. മനസ്സിൽ ഞാൻ വിചാരിച്ചിരുന്ന എല്ലാ സ്ഥലങ്ങളും പുള്ളിയുടെ ലിസ്റ്റിൽ ഉണ്ടല്ലോ എന്നോർത്ത് മനസ്സിൽ ഒരു ലഡ്ഡു അങ്ങ് പൊട്ടിച്ചു. നേരത്തെ വാങ്ങിച്ച മാപ്പ് തുറന്നു ഏതൊക്കെ സ്ഥലങ്ങൾ എവിടെയൊക്കെ ആണെന്നും പുള്ളി കാണിച്ചു തന്നു. (ഹനുമാൻ ചേട്ടൻ പറഞ്ഞ ലിസ്റ്റ് താഴെ)
1. വിരുപക്ഷെ ക്ഷേത്രം
2. Kadlekalu ഗണേശ
3. Sasivekalu ഗണേശ
4. കൃഷ്ണ ക്ഷേത്രം
5. ബദവി ലിംഗ
6. ഉഗ്ര നരസിംഹ
7. സിസ്റ്റർ സ്റ്റോൺസ്
8. പാലസ് remains
9. Hajara രാമചന്ദ്ര ക്ഷേത്രം
10. Queens ബാത്ത്
11. Zanana enclosure
      ലോട്ടസ് മഹൽ
13. എലിഫന്റ് staples
14. Underground temple
വൺ ഡേ പ്ലാൻ ആയതു കൊണ്ട് അറ്റ്ലീസ്റ്റ് ആനന്ദം സിനിമയിൽ കണ്ട സ്ഥലങ്ങൾ എങ്കിലും കാണണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളു എനിക്ക്. ഹനുമാൻ ചേട്ടനുമായുള്ള സംഭാഷണത്തിന് ശേഷം ഹംപി ട്രിപ്പിന് ഒരു തെളിച്ചം വന്നതിന്റെ സന്തോഷം എന്റെ ഉള്ളിൽ ഉണ്ടായിരുന്നു! കൂടാതെ ഇതൊക്കെ ഒരു ഒരു മണി രണ്ടു മണിക്കുള്ളിൽ തീർത്തു തരാം എന്നും അതിനു ശേഷം എവിടെയൊക്കെ പോവണം എന്നും ഉള്ള കുറച്ചു ഓപ്ഷൻസ് ചേട്ടൻ പറഞ്ഞു തന്നു ( ഓപ്ഷൻസ് തന്ന സ്ഥലങ്ങളിൽ ഒക്കെ നമ്മൾ സ്വയം പോകണം. മൂപ്പരുടെ പാക്കേജിൽ included അല്ല).ഞാൻ വൺ ഡേ ട്രിപ്പ് ആണ് പ്ലാൻ ചെയ്തത് എന്നും മാക്സിമം സ്ഥലങ്ങൾ കവർ ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടെന്നും ആദ്യം തന്നെ പുള്ളിയെ അറിയിച്ചിരുന്നു.  പുള്ളിയുടെ ചാർജ് 450 രൂപ (including സൈക്കിൾ). ബ്രേക്ക്ഫാസ്റ്റ് കഴിച്ചില്ലെങ്കിൽ കഴിച്ചിട്ട് വിരുപക്ഷെ ക്ഷേത്രത്തിനു മുൻപിൽ വരാനായിട്ടു നിർദ്ദേശിച്ചു ഹനുമാൻ ജി. എങ്കി പിന്നെ അങ്ങനെ ആവട്ടെ എന്നും പറഞ്ഞു വീണ്ടും കൈ കൊടുത്തു തൽക്കാലത്തേക്ക് ഞങ്ങൾ അവിടുന്ന് പിരിഞ്ഞു.
(NB: ഹംപിയിലേക്കു ഇനി പോകാൻ താല്പര്യമുള്ളവർക്ക് ഹനുമാന് ചേട്ടന്റെ കോണ്ടാക്ട് നമ്പർ വേണമെങ്കിൽ പേർസണൽ മെസ്സേജ് ആയിട് ഞാൻ അയച്ചു തരാം. ഹംപി ആദ്യമായി സന്ദര്ശിക്കുന്നവർ തീർച്ചയായും ഒരു ഗൈഡിന്റെ സഹായം തേടണം. പൗരാണിക പ്രാധാന്യം ഉള്ള സ്ഥലം ആയതിനാൽ വെറുതെ കാണുന്നതിന്റെ കൂടെ ചെറിയ ഒരു explanation കൂടെ ഉള്ളത് നല്ലതാണ്.)
അടുത്ത പോസ്റ്റിൽ ഹനുമാന് ചേട്ടന്റെ കൂടെ പോയി കണ്ടതും കേട്ടതും ആയിട്ടുള്ള കാര്യങ്ങൾ ഫോട്ടോ സഹിതം എഴുതാൻ ശ്രെമിക്കാം.
അതുവരെയ്ക്കും   നന്ദി നമസ്ക്കാരം.































































- Akshay Sravan

Comments

  1. Your blog is really well-written and has a good info for readers. For travelers, we will also suggest to read it as well as sharing with our clients who need it.

    Anchor Text
    Bharat Taxi
    Taxi Service in India

    ReplyDelete

Post a Comment

Popular posts from this blog

One day solo trip to Hampi - A trip which changed my perspectives about travel!

Cheap and Best Swimming Pool in Bangalore